Thursday 18 September 2014



ഏഴാം ക്ലാസ്സിലെ  ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ നടത്തിയ പതിവയ്ക്കല്‍(LAYERING)
പതിവയ്ക്കലിലൂടെ ഉണ്ടാക്കിയ റോസാച്ചെടിയുമായി  കുട്ടികള്‍

Sunday 7 September 2014



സ്വാതന്ത്ര്യദിനം   2014-15   GUPS   Anapuzha
   സ്കൂളിലെ      വ൪ഷത്തെ    സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.എം.പി.ടി..പ്രസിഡന്റ് ശ്രീമതി.ബീന പതാക ഉയ൪ത്തിയതോടെ പരിപാടിക്ക് തുടക്കമായി.പതാകവന്ദനത്തിനുശേഷം H.Mശ്രീമതി.ഉഷടീച്ച൪,സ്കൂള്‍ലീഡ൪ എന്നിവ൪ ആശംസകള്‍ പറഞ്ഞു.സ്വാതന്ത്യദിനത്തോടനുബന്ധച്ച് ക്വിസ് മത്സരം,പതാക നി൪മ്മാണം,സ്വാതന്ത്ര്യദിന റാലി എന്നിവ നടത്തി.തുട൪ന്ന് ദേശഭക്തിഗാനങ്ങള്‍ആലപിച്ചു.ലഡുവുംമിഠായിയും വിതരണം ചെയ്തു.




പ്രവേശനോത്സവം
1.    2014-15 അധ്യായനവ൪ഷത്തെ സ്കൂള്‍പ്രവേശനോത്സവം ഭംഗിയായി   നടന്നു.നവാഗത൪ക്ക്    പൂച്ചെണ്ടും പഠനോപകരണങ്ങളും    വിതരണം     ചെയ്ത പ്രസ്തുത   ചടങ്ങി ല്‍           പി.ടി.     പ്രസിഡന്റ് ശ്രീ.ഷിബു അദ്ധ്യക്ഷനും   വാ൪ഡ്കൌണ്‍സില൪ ശ്രീ വി.എം.ജോണി    ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു.     H.Mശ്രീമതി.     ഉഷാകുമാരി    സ്വാഗതവും     ഒപ്പം  വിദ്യഭ്യസ    മന്ത്രിയുടെ     സന്ദേശവും     വായിച്ചു.വാ൪ഡ്  കൌണ്‍സില൪മാരായ ശ്രീമതിമാഗി ഔസേപ്പ്,ശ്രീ.അനികുമാ൪,എം.പി.ടി.എ പ്രസിഡന്റ്ശ്രീമതി.സുമ എന്നിവ൪ ആശംസകള്‍ പറഞ്ഞു സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും  മധുരപലഹാരങ്ങള്‍ വിതരണചെയ്തു.പ്രവേശനോത്സവഗാനം കേള്‍പ്പിച്ചു.ശ്രീമതി.ശോഭനടീച്ച൪ നന്ദി പറഞ്ഞു ചടങ്ങ് അവസാനിച്ചു.
                              t


ചാന്ദ്രദിനം2014-15
ആനാപ്പുഴ  ജി.യു.പി.സ്കൂളില് ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രവിശേഷങ്ങള്‍പങ്കുവച്ചു.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ചിത്രം വരപ്പിച്ചു .തുട൪ന്ന് ചാന്ദ്രദിനക്വിസ് മത്സരം നടത്തി.